മിഥുൻ മാനുവൽ തോമസ്, സണ്ണി വെയ്ൻ, റോണി ഡേവിഡ് എന്നിവരുടെ മാസ്മരിക ബാഡ്മിന്റൺ പോരാട്ടം

0

ഒരു ദിവസം മുടക്കമില്ലാതെ എല്ലാം ദിവസവും രാവിലെ 7 മണിക്ക് താരനിരകളുടെ ബാഡ്മിന്റൺ പോരാട്ടം, കൊച്ചി ബ്രഹ്മപുരത്ത്, സണ്ണി വെയ്ൻ, മിഥുൻ മാനുവൽ തോമസ്, റോണി ഡേവിഡ്, തുടങ്ങിയ താരങ്ങൾ ഏറ്റുമുട്ടുന്നു.എല്ലാ ദിവസവും മിനിമം 2 മണിക്കൂറോളം ഞങ്ങൾ കളിക്കാറുണ്ട്. മിഥുൻ , സണ്ണി , ജോൺ കൈപ്പള്ളി ,എന്നിവരൊപ്പമുള്ള പോരാട്ടം ഞാൻ വളരെ ആസ്വദിക്കുന്നു. റോണി പറയുന്നു. മുൻപ് വൈകുന്നേരങ്ങളിൽ മലയാളത്തിലെ പ്രശസ്ത സംവിധായകരായ അജയ് വാസുദേവ്, മാർത്തണ്ടൻ എന്നിവരുമായി സ്ഥിരം കളിക്കാറുണ്ടായിരുന്നു. ഇപ്പോൾ അത് രാവിലെ ആക്കി. ഇവിടെ എത്തിക്കഴിഞ്ഞാൽ ഞങ്ങൾ അധികം സിനിമ വിശേഷങ്ങൾ സംസാരിക്കാറില്ല. സ്ട്രെസ് കുറക്കാൻ ഏറ്റവും മികച്ചൊരു മാർഗമാണ് ബാഡ്മിന്റൺ കളിക്കുന്നത്. കോർട്ടിൽ കയറിക്കഴിഞ്ഞാൽ പിന്നെ ഞങ്ങൾ യഥാർത്ഥ പ്ലയേഴ്‌സിനെ പോലെ ആകും.

 

Leave A Reply

Your email address will not be published.

You cannot copy content of this page