സംസ്ഥാനത്ത് ഇന്ന് 6 കോവിഡ് മരണം. 3 എണ്ണം ആലപ്പുഴയിൽ

0

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് 6 പേർ കൂടെ മരിച്ചു. മരിച്ചതിൽ 3 പേർ ആലപ്പുഴയിലും. കാസർഗോഡ് , വയനാട് , മലപ്പുറം ഓരോരുത്തർ വീതവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആലപ്പുഴയിലെ 3 മരണവും വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളവർ ആണ് . പുന്നപ്ര സ്വദേശി രാജൻ ,ഫെമിന(ആലപ്പുഴ നഗരസഭ), ചേർത്തല സ്വദേശിനി ലീല എന്നിവരാണ് ആലപ്പുഴയിൽ മരിച്ചത്. മലപ്പുറം വള്ളുവമ്പ്രം സ്വദേശി അബ്ദുൽ റഹ്മാൻ , കാസർഗോഡ് പാലക്കാല്‍ സ്വദേശി ജിവൈക്യ , വയനാട് തരുവണ സ്വദേശിനി സഫിയ എന്നിവരാണ് മറ്റു ജില്ലയിലെ മരണപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിൽ തിരുവന്തപുരം കഴിഞ്ഞാൽ രണ്ടാമത് കൂടുതൽ കേസുകൾ ഉള്ളത് ആലപ്പുഴയിൽ ആയിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page