കോവിഡ് 19 സമൂഹവ്യാപനം തടയാൻ മൊബൈൽ ആപ്പ്ളിക്കേഷനുമായി കേന്ദ്രം

0

കോവിഡ് വൈറസ് വ്യാപനം തടയുന്നതിനുവേണ്ടി വൈറസ് ബാധിതൻ സഞ്ചരിച്ച വഴികളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന മൊബൈൽ അപ്ലിക്കേഷൻ തയാറാക്കാനൊരുങ്ങി കേന്ദ്രം.
മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിൽ പുറത്തിറങ്ങുന്ന അപ്പ്ലിക്കേഷന്റെ മോഡൽ നീതി ആയോഗും ഇലക്രോണിക്‌സ് മന്ത്രാലയവും ചേർന്ന് തയാറാക്കി കഴിഞ്ഞു.
നിലവിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളവരുടെ വിവരങ്ങൾ അടങ്ങുന്ന ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ ടാറ്റയുമായി ബന്ധിപ്പിച്ചാണ് അപ്ലിക്കേഷൻ നിർമിക്കുന്നത്.
മുൻപ് ഇത്തരമൊരു സേവനം നടപ്പിലാക്കിയിരുന്നത് സിംഗപ്പൂർ ആയിരുന്നു.ഇതിനു പുറമെ ക്വറന്റീനിലുള്ള രോഗികൾ നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്നു ഉറപ്പ് വരുത്താൻ ജിയോ റാഗിംഗ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അപ്ലിക്കേഷൻ തായ്‌വാനും തയാറാക്കിയിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page