കോവിഡ് എന്ന മഹാമാരിയില്‍ നടുങ്ങി ലോകം മരണം 47000 കടന്നു
കോവിഡ് എന്ന മഹാമാരിയില്‍ നടുങ്ങി ലോകം മരണം 47000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 5000 പേരാണ്.
എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്ക്കുന്ന അവസ്ഥയാണ് ലോകത്തെമ്പാടും. വികസിത രാഷ്ട്രങ്ങളായ അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ പോലും കോവിഡ് എന്ന ഈ മഹാമാരിയെ ചെറുത്തു നില്ക്കാന് കഴിയാതെ പാടുപെടുകയാണ്. ലോകത്താകെ 9 ലക്ഷത്തിലേറെ കോവിഡ് ബാധിതര്‍ ഉള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 5000 പേരാണ്.
ദിവസേന വര്‍ദ്ധിച്ചുവരുന്ന കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ നിയന്ത്രണാതീതമായി ഉയരുകയാണ്. കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 47,000 കടന്നു. ഇതുവരെ 47,194 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗ ബാധിതരുടെ എണ്ണം 9,35,189.
അമേരിക്കയിലെ സ്ഥിതി വളരെ മോശമാണ്, അമേരിക്കയില്‍ ആകെ മരിച്ചവരുടെ എണ്ണം അയ്യായിരത്തിന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1046 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.
ഇറ്റലിയില്‍ മാത്രം മരണസംഖ്യ 13,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 727 ആളുകള്‍. സപെയിനില്‍ ആകെ മരണസംഖ്യ 9387, ഫ്രാന്‍സില്‍ 4032 , ചൈനയില്‍ 3312, ഇറാനില്‍ 3036, ബ്രിട്ടനില്‍ 2352, നെതര്‍ലന്‍ഡില്‍ 1173.