ഇന്ത്യയിൽ കോവിഡ് കുതിച്ചു കയറുന്നു അവസാന 24 മണിക്കൂറിൽ 9,985 പേർക് രോഗബാധ

0

കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിൽ ഇന്ത്യ മൂന്നാമത്. ഇന്നലെ ഒറ്റ ദിവസം രാജ്യത്ത് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത് 9,985 പേരാണ്. 279 പേർ കൂടെ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3 ലക്ഷ്യത്തോട് അടുക്കുന്നു. 1,35,206 പേർ രോഗമുക്തി നേടി. 7,745 മരണം.
ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ് 90787 പേർക്കാണ് രോഗം സ്ഥിതീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിപാർക്കുന്ന മുംബൈ നഗരത്തിൽ മാത്രം 51,000 രോഗബാധിതർ ഉണ്ട്. രണ്ടാമത് തമിഴ്‌നാട് 34,914 രോഗബാധിതരാണ് ഇന്നലെ വരെ തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവസാന 24 മണിക്കൂറിൽ ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച് കണക്ക് പ്രകാരം 1,45,216 സാമ്പിളുകൾ ആണ് ടെസ്റ്റ് നടത്തിയത്.

 

Leave A Reply

Your email address will not be published.

You cannot copy content of this page