ലോകം മുഴുവൻ ചർച്ച ആയിരിക്കുന്ന കാട്ടാന ചരിഞ്ഞ സംഭവം ഒരാൾ അറസ്റ്റിൽ.

0

ലോകം മുഴുവൻ ചർച്ചയായ പൈനാപ്പിളിൽ സ്‌ഫോടക വസ്തു പൊട്ടി ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ഒരു കർഷകൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി വിൽസൺ ആണ് ഇന്ന് അറസ്റ്റിലായത് . കൃഷിയിടങ്ങൾ നശിപ്പിക്കാൻ വരുന്ന പന്നികളെ ഓടിക്കാൻ വെച്ച പന്നിപ്പടക്കം ആണ് ആന ചരിയാൻ ഇടയായതെന്നാണ് വനംവകുപ്പിന്റെ നിഗമനം. മനപ്പൂർവം ആനയെ കൊലപ്പെടുത്താനായി ചെയ്തതാണെന്ന് സ്ഥിതീകരിക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം സംശയം തോന്നിയിരുന്ന മറ്റ് 3 പേരെ അറസ്റ്റ് ചെയ്തിരുന്നു. ആനക്ക് പരുക്ക് ഉണ്ടായിട്ട് 2 ആഴ്ച കഴിഞ്ഞിരുന്നു എന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നിരുന്നു,

Leave A Reply

Your email address will not be published.

You cannot copy content of this page