ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാത ഇനി ഇന്ത്യക്ക് സ്വന്തം | Himachal Atal Tunnel

0

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാത കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഇന്ത്യക്കായി സമർപ്പിച്ചു. സമുദ്രനിരപ്പിൽ നിന്നും 10000 അടി ഉയരത്തിലാണ് ഈ തുരങ്കപാത. 9 .2 കിലോമീറ്ററാണ് ഈ പാതയുടെ നീളം. 10 വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. മുൻ പ്രധാനമത്രി അടൽ ബിഹാരി വാജ്‌പേയുടെ പേരാണ് ഈ പാതക്ക് ഇട്ടിരിക്കുന്നത്. “അടൽ ടണൽ’. ലഡാക്കിലേക്കും ലേയിലേക്കും ഇനി ഏത് കാലാവസ്ഥയിലും പോകാൻ സാധിക്കും, ഈ തുരങ്കം നിർമിച്ചിരിക്കുന്നത് ബോർഡർ റോഡ് ഓർഗനൈസേഷൻ ആണ്. സൗത്ത് പോർട്ടലും നോർത്ത് പോർട്ടലുമാണ് തുരങ്കത്തിന്റെ ഇരുമുഖങ്ങൾ. നിർമാണത്തിനിടെ പല തവണ മണ്ണിടിച്ചിലുണ്ടായി. ഹിമാചലിലെ മണ്ണൊലിച്ചിലും മണ്ണൊലിപ്പും രൂക്ഷമായ 600 മീറ്റർ പ്രതേശം പൂർത്തിയയാക്കാൻ 4 വർഷമാണ് വേണ്ടി വന്നത്. 3 ഷിഫ്റ്റിലായിൽ 3000 തൊഴിലാളികൾ പണി ചെയ്തു. മലയാളിയായ കണ്ണൂരുകാരനായിരുന്നു കെ പി ഉരുഷോത്തമൻ ആയിരുന്നു ചീഫ് എഞ്ചിനീയർ. 3200 കോടി രൂപയാണ് നിർമ്മാണച്ചിലവ്. തുരങ്കത്തിന്റെ നിർമാണം പട്ടാള ചിട്ടകളോടെ എല്ലാ സുരക്ഷാ വശങ്ങളും പരിഗണിച്ചായിരുന്നു തുരങ്കത്തിന്റെ നിർമാണം. 12252 ടൺ സ്റ്റീൽ ആണ് ഇതിനായി ഉപയോഗിച്ചത്. 169426 ടൺ സിമെന്റും ഉപയോഗിച്ചു. തുരങ്ക പാതയിൽ എന്തെങ്കിലും അപകടം ഉണ്ടായാൽ രക്ഷാപ്രവർത്തനം നടത്താൻ തുരങ്കത്തിന്റെ അടിയിലൂടെ രക്ഷ തുരങ്കവും നിർമിച്ചിട്ടുണ്ട്. ഇതും ലോകത്ത് അപൂർവ കാഴ്ചയാണ്. തുരങ്കത്തിന്റെ വീതി 8 മീറ്റർ ആണ്. 5 .52 മീറ്റർ ഉയരുവുമുണ്ട്. പ്രതിദിനം 3000 കാറുകൾക്കും 1500 ട്രക്ക് കൾക്കും 80 കിലോമീറ്റർ വേഗതയിൽ തുരങ്കത്തിലൂടെ സഞ്ചരിക്കാനാകും. ഓരോ 150 മീറ്റർ ഇടവിട്ട് ടെലിഫോൺ സൗകര്യം ലഭ്യമാണ്. അരക്കിലോമീറ്റർ ഇടവിട്ട് എമർജൻസി എക്സിറ്റുകളും.

മണലിൽ നിന്നും ലേഹിലേക്കും സ്പിറ്റി താഴ്വരയിലേക്കും യാത്രക്ക് മുൻപ് 5 മണിക്കൂർ വേണമായിരുന്നു. എന്നാൽ ഇപ്പോൾ ഈ തുരങ്കപാതയിലൂടെ സഞ്ചരിച്ചാൽ അത് വെറും 10 മിനിറ്റായി കുറക്കാൻ സാധിക്കും. മഞ്ഞു വീഴ്ച തുടങ്ങിയാൽ പിന്നെ 6 മാസക്കാലം ലേഹിലേക്കുള്ള യാത്ര ഒന്നും സാധ്യമായിരുന്നില്ല എന്നാൽ ഈ തുരങ്കം വന്നതിലൂടെ ഏത് സമയത്തും ഇനി യാത്ര ചെയ്യാൻ സാധിക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page