ഓൺലൈൻ മാധ്യമങ്ങളിലൂടെ എങ്ങനെ വരുമാനമുണ്ടാക്കാം

0

ടെക്നോളജി ഓരോ ദിവസവും വളർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഓൺലൈനിലൂടെ വരുമാനം ഉണ്ടാക്കാൻ പല വഴികളുമുണ്ട്. അതിൽ ചിലതാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.

ബ്ലോഗിങ്ങ്.

പണ്ട് നമ്മൾ ഡയറി എഴുതിത്തിയിരുന്ന ഒരു കാലമൊക്കെ ഉണ്ടായിരുന്നു. അതിന്റെ തന്നെ ഒരു ഓൺലൈൻ പതിപ്പെന്നൊക്കെ പറയാം ബ്ലോഗിങ്ങ് . നിങ്ങൾക് താല്പര്യമുള്ള മേഖല ഏതായാലും അതിനെ കുറിച്ച് ഓൺലൈൻ  പ്ലാറ്റ്ഫാമില്‍ എഴുതുന്നതിനാണ് ബ്ലോഗിങ് എന്ന് പറയുന്നത്. അത് ഏത് ക്യാറ്റഗറിയും ആകും. ഉദാ: ടെക്നോളജി , ട്രാവൽ , ലൈഫ്സ്റ്റൈൽ , പാചകം. എഡ്യൂക്കേഷൻ , അങ്ങനെ എന്തും. നിങ്ങൾക്ക് എന്തിനെ കുറിച്ചാണോ എഴുതാൻ താല്പര്യം അതിനെ കുറിച്ച് എഴുതാം.

ഏതൊക്കെ പ്ലാറ്റഫോം ഉപയോഗിക്കാം.

 1. ബ്ലോഗർ

  ഗൂഗിളിന്റെ തന്നെ ഒരു CMS (കണ്ടെന്റ് മാനേജ്‌മന്റ് സിസ്റ്റം)ആണ് ബ്ലോഗർ. നിങ്ങളുടെ മെയിൽ ഐഡി ഉപയോഗിച്ച് ഈ സർവീസ് ഉപയോഗപ്പെടുത്താം. ഒരു തുടക്കക്കാരന് എപ്പോളും അനുയോജ്യമായ പ്ലാറ്റഫോം ബ്ലോഗർ തന്നെയാണ്. മറ്റൊന്നും കൊണ്ടല്ല ഫ്രീ സർവീസ് ആണ്. കുറച്ച് ആയി കഴിയുമ്പോൾ നിങ്ങളുടെ ബ്ലോഗിന് അനുയോജ്യമായ ഒരു ഡൊമൈൻ എടുത്ത് (ഉദാ : todaymalayalam .com ) അതിലേക് പോയിന്റ് ചെയ്യാം. 500 രൂപയിൽ താഴയേ പുതിയ ഉപഭോക്താവിന് ഡൊമൈൻ വാങ്ങുന്നതിനായി ചാർജ് വരൂ.

 2. വേർഡ്പ്രസ്സ്

  ഇന്ന് ഏറ്റവും കൂടുതൽ ബ്ലോഗേഴ്സ് ഉപയോഗിച്ച് വരുന്ന ഒരു കണ്ടെന്റ് മാനേജ്‌മന്റ് സിസ്റ്റം ആണ് വേർഡ്പ്രസ്സ്. ഒരുപാട് അഡ്വാൻസ്ഡ് ലെവലിൽ ഉള്ളൊരു ആണ് പ്ലാറ്റ്ഫോമാണ്. ബ്ലോഗറിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ഫ്രീ ആയിട്ട് നമ്മുടെ ഡൊമൈൻ ആഡ് ചെയ്യാൻ പറ്റില്ല. അതിനായി ഒരു സെർവർ സ്പേസ് നമ്മൾ കണ്ടെത്തേണ്ടതുണ്ട്. 500 രൂപ മാസ നിരക്കിൽ ഒക്കെ അത്യാവശ്യം തരക്കേടില്ലാത്തൊരു സെർവർ വാങ്ങിക്കാൻ സാധിക്കും.

 3. കസ്റ്റം ഡിസൈൻ

  ഇനി നിങ്ങൾ ഒരു പ്രോഗ്രാമർ ആണെങ്കിൽ നിങ്ങളുടേതായ രീതിക്ക് അറിയാവുന്ന പ്രോഗ്രാമിങ് ഭാഷയിൽ ഡെവലപ്പ് ചെയ്തെടുക്കാം. അതിനും ഈ പറഞ്ഞത് പോലെ ഡൊമൈൻ, സെർവർ രണ്ടും എടുക്കേണ്ടി വരും.
  നിലവിലെ സാഹചര്യത്തിൽ കൂടുതൽ ആളുകൾ ഈ മൂന്നു രീതിയിലാണ് ബ്ലോഗ് എഴുതുന്നത്.

എന്താണ് ഇതിൽ നിന്നും ഉള്ള വരുമാന മാർഗം.

 • ഗൂഗിൾ ആഡ്‌സെൻസ്.

  ഗൂഗിളിന്റെ തന്നെ ഒരു പരസ്യ സർവീസ് ആണ് ആഡ്‌സെൻസ്. അതായത് ഗൂഗിളിന് ഓരോ വലിയ കമ്പനികൾ കൊടുക്കുന്ന പരസ്യം നമ്മുടെ ബ്ലോഗിലൂടെ അത് പബ്ലിഷ് ചെയ്യാം. ആ പരസ്യത്തിന്റെ ഒരു വിഹിതം ഗൂഗിൾ നമ്മുക്ക് തരും. അത് ഡോളർ വ്യവസ്ഥയിൽ ആയിരിക്കും കിട്ടുന്നത്. 100 $ ആയി കഴിയുമ്പോൾ നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കും.

 • അഫിലിയേറ്റ് പ്രോഗ്രാം.                                                                                                                                                                              ഏറ്റവും എളുപ്പത്തിൽ പറഞ്ഞാൽ ഫ്ലിപ്കാർട്ട് ആമസോൺ തുടങ്ങിയ ഷോപ്പിംഗ് സൈറ്റുകളിലെ പ്രോഡക്ട് നമ്മുടെ സൈറ്റിലൂടെ വില്പന നടത്താം. ആ പ്രൊഡക്ടിനു നിശ്ചയിച്ചിട്ടുള്ള ഒരു വിഹിതം നമുക്ക് ലഭിക്കും. ഒട്ടുമിക്ക ഓൺലൈൻ ഷോപ്പിംഗ് സൈറ്റിനും ഈ സേവനം ലഭ്യമാണ്.
 • നേറ്റീവ് ആഡ്‌സ്.                                                                                                                                        Taboola ,adgibra , desipearl എന്നിങ്ങനെ ഒട്ടനവധി നേറ്റീവ് ആഡ്‌സ് പ്രൊവൈഡർ നമ്മുക് ലഭ്യമാണ്. നമ്മുടെ ബ്ലോഗിന്റെ ട്രാഫിക് അനുസരിച്ചാണ് ഇതിൽ അപ്പ്രൂവൽ കിട്ടുന്നത്. നമ്മൾ ഇടുന്ന കണ്ടന്റ് റിലേറ്റഡ് ആകും ആഡ്‌സ് ഡിസ്പ്ലേ ആകുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page