യൂട്യൂബ് എങ്ങനെ വരുമാന മാർഗ്ഗം ആക്കാം.

0

ഇതിനു തൊട്ടു മുൻപ് എഴുതിയിരുന്ന ആർട്ടിക്കിൾ എന്താണ് ബ്ലോഗിങ്ങ് എന്നതിനെ കുറിച്ച് ആയിരുന്നു എന്നാൽ, ജിയോ നെറ്റ്‌വർക്ക് വന്നതിൽ പിന്നെ കൂടുതൽ ബ്ലോഗേഴ്സ് യൂട്യൂബിലേക്ക്  മാറിയതായി കാണാം. നല്ല കണ്ടന്റ് ആണെങ്കിൽ യൂട്യൂബ് നല്ലൊരു വരുമാനമാർഗം ആക്കാം. ഓരോ ദിവസം ആയിരക്കണക്കിന് യൂട്യൂബർസ്‌ ആണ് വന്നുകൊണ്ടിരിക്കുന്നത്. എല്ലാവരിൽ നിന്നും വ്യത്യസ്തമായ കണ്ടന്റ് ആണെങ്കിൽ മാത്രമേ ഇന്ന് യൂട്യൂബിൽ മുന്നോട്ട് പോകാൻ പറ്റൂ. നിങ്ങൾക് താല്പര്യമുള്ള ഏത് തരത്തിലുള്ള കണ്ടന്റും തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്നത് എങ്ങനെ വ്യൂവേഴ്സിന് ആകർഷകമായ രീതിയിൽ അവതരിപ്പിക്കാം എന്നത് ശ്രദ്ധിക്കുക.

ഒട്ടുമിക്ക ആളുകളുടെയും വലിയൊരു സംശയമാണ് യൂട്യൂബിൽ വീഡിയോ ചെയ്യാൻ വലിയ ക്യാമറയും ഒരുപാട് പൈസ ചിലവും ആകുമെന്നത്. എന്നാൽ ഒരു രൂപ ചിലവില്ലാതെ നിങ്ങൾക് യൂട്യൂബിലേക്ക് ഇറങ്ങാം. നിങ്ങളുടെ കയ്യിലുള്ള ഫോണിൽ തന്നെ വീഡിയോ പിടിച്ച് ഫോണിൽ തന്നെ എഡിറ്റ് ചെയ്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാം. ഭാഷ ഒരു പ്രശ്നമേ അല്ല. നിങ്ങൾക്ക് അനിയോജ്യമായ ഏത് ഭാഷയിലും വീഡിയോ ചെയ്യാം. മറ്റൊരു കാര്യം, ചെയ്യുന്ന വീഡിയോ പ്രേക്ഷകർക്ക് ഉപകാരപ്രദമായ രീതിയിൽ ചെയ്യാൻ ശ്രമിക്കുക. എന്നാൽ മാത്രമെ ഒന്ന് കണ്ടവർ വീണ്ടും വീഡിയോ പ്രതീക്ഷിച്ചു ഇരിക്കൂ.

വീട്ടിൽ ഇരിക്കുന്ന അമ്മമാർക്കും ചെയ്യുന്ന പാചകങ്ങൾ ഫോണിൽ പകർത്തി വീഡിയോ ആക്കിയാൽ അതൊരു വരുമാനമാർഗം ആക്കാൻ സാധിക്കും. പൈസ പ്രതീക്ഷിച്ച് മാത്രം ഇറങ്ങരുത്. അങ്ങനെ ഇറങ്ങിയാൽ ചിലപ്പോൾ പരാജയമായേക്കും. ഒരു പാഷൻ ആയി ഇറങ്ങിയാൽ ഉറപ്പായും അത് വിജയകരമാകും.

എങ്ങനെ യൂട്യൂബ് ചാനൽ തുടങ്ങാം.
നിങ്ങളുടെ മെയിൽ ഐഡി മാത്രമാണ് ഇതിനായി ആവിശ്യമായുള്ളത്. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ അത്യാവശ്യം ക്വാളിറ്റിയിൽ ചെയ്യാൻ ശ്രമിച്ചാൽ നല്ലതാകും.ഇനി നിങ്ങൾക്ക് ഫോൺ മാത്രമാണ് ഉള്ളതെങ്കിൽ അതുപയോഗിച്ചു തന്നെ ഷൂട്ടിങ്ങും എഡിറ്റിംഗും മറ്റും നടക്കും. അതല്ല കമ്പ്യൂട്ടർ ഉണ്ടെങ്കിൽ ഫോണിൽ ഷൂട്ട് ചെയ്യുന്ന വീഡിയോ കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്യാം.

തുടക്കക്കാർക്ക് വീഡിയോ എഡിറ്റ് ചെയ്യാൻ അനുയോജ്യമായ സോഫ്റ്റ്‌വെയർ.

മൊബൈൽ,

കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക്

എന്താണ് യൂട്യൂബിൽ നിന്നുമുള്ള വരുമാനമാർഗം.

  • മോണിറ്റൈസേഷൻ

യൂട്യൂബിന്റെ പോളിസി പ്രകാരം 1000 സബ്സ്ക്രൈബേഴ്സും 4000 മണിക്കൂർ വാച്ചിങ് ടൈമും ആയാൽ യൂട്യൂബിൽ മോണിറ്റൈസേഷൻ ലഭ്യമാകും. ഗൂഗിളിന് പരസ്യദാതാക്കൾ കൊടുക്കുന്ന പരസ്യത്തിന്റെ ഒരു വിഹിതം നമ്മുടെ ചാനലിലൂടെ നമ്മുക്കും ലഭിക്കും.

മറ്റ് വരുമാനമാർഗങ്ങൾ.
  • റിവ്യൂ യൂണിറ്റ്

നിങ്ങളുടെ ചാനൽ വളർന്നു കഴിഞ്ഞാൽ വലിയ കമ്പനീസ് അവരുടെ പ്രോഡക്റ്റ് റിവ്യൂ ചെയ്യാൻ തരും. അതിലൂടെ ഒരു വരുമാനം ലഭിക്കും. കൂടാതെ പ്രോഡക്റ്റ് ഫ്രീ ആയി കിട്ടും. ഉദാ: നിങ്ങൾ ഒരു ടെക്നോളജി വീഡിയോ ക്രിയേറ്റർ ആണെങ്കിൽ പുതിയ മൊബൈൽ ഫോൺ അല്ലെങ്കിൽ ഗാഡ്ജറ്റ്സ് ലോഞ്ചാകുമ്പോൾ അതിന്റെ റിവ്യൂ യൂണിറ്റ് നമ്മുക് ലഭിക്കും. അതിനുള്ള ക്വാളിറ്റി നമ്മുടെ ചാനലിന് ഉണ്ടെങ്കിൽ മാത്രം. ട്രാവൽ ക്രീയേറ്റർ ആണെങ്കിൽ ഹോട്ടൽസ് , ട്രാവൽ ഏജൻസിസ്‌ അവരുടെ പ്രെമോഷൻസ് ചെയ്‌താൽ അതിൽ നിന്നും നല്ലൊരു വരുമാനം ലഭിക്കും.

ഇപ്പോൾ യൂട്യൂബ് പോലെ തന്നെ ഫേസ്ബുക്കിലും മോണിറ്റൈസേഷൻ സൗകര്യമുണ്ട്. യൂട്യൂബിൽ ഇടുന്ന വീഡിയോ ഫേസ്ബുക്കിലും ഇടാം.

Leave A Reply

Your email address will not be published.

You cannot copy content of this page