കർണാടക അതിർത്തി അടച്ച നിലപാടിനെ വിമർശിച്ചു കൊണ്ട് കേരള ഹൈക്കോടതി

മനുഷ്യത്വ രഹിത നിലപാടാണ് കർണാടകയുടേത്

0

കർണാടക അതിർത്തി അടച്ച നിലപാട് മനുഷ്യത്വ രഹിതമെന്ന് കേരള ഹൈക്കോടതി.കോവിഡ് കൊണ്ടല്ലാതെയുള്ള മറ്റു കാരണങ്ങളാൽ ആളുകൾ മരിച്ചാൽ ആര് സമാധാനം പറയുമെന്ന് കോടതി ചോദിച്ചു.കേന്ദ്രത്തിനു കീഴിലുള്ള ദേശീയ പാത അടയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ലെന്നും മനുഷ്യാവകാശ ലങ്കനം ഉണ്ടായാൽ ഇടപെടുമെന്നും കോടതി പറഞ്ഞു.
ഈ സംഭവത്തിൽ നിലപാടറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ നിർദേശം.ഇന്ന് അഞ്ചരയ്ക്ക് മുൻപ് നിലപാടറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരുടെ ചർച്ചയിലൂടെ തർക്ക പരിഹാരത്തിന് കേന്ദ്രം ശ്രമിക്കുന്നുണ്ട് എന്നാൽ ഈ സാഹചര്യത്തിൽ കൂടുതൽ കാത്തിരിക്കാനാവില്ലെന്നു കോടതി പറഞ്ഞു.

അതെ സമയം കാസർകോട് നിന്ന് ആളുകളെ പ്രവേശിപ്പിക്കാനാവില്ലെന്നു കർണാടക ഹൈക്കോടതിയെ അറിയിച്ചു.രോഗബാധിത പ്രദേശങ്ങളെ വേർതിരിക്കുവാന് ചെയ്തതെന്നും അതിനുവേണ്ടിയാണ് റോഡുകൾ അടച്ചതെന്നുമാണ് കർണാടക കോടതിയിൽ പറഞ്ഞത്.
കേരള അതിർത്തിയിൽ 200 മീറ്ററോളം കർണാടക അതിക്രമിച്ചു കയറിയെന്നു ചൂണ്ടി കാണിച്ചുകൊണ്ട് കേരളമാണ് ഹൈക്കോടതിയെ സമീപിച്ചത്.കർണാടക കാസർകോട് അതിർത്തിയിലെ പത്തോർ റോഡാണ് കർണാടക അടച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page