ലുലു മാൾ ഉൾപ്പടെ സംസ്ഥാനത്തെ എല്ലാ മാളുകളും ഇന്ന് മുതൽ തുറന്നു പ്രവർത്തനം ആരംഭിക്കും.

0

കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് 24 മുതൽ സംസ്ഥാനത്തെ എല്ലാ മാളുകളും അടഞ്ഞു കിടക്കുകയാണ്. ഇന്ന് മുതൽ സുരക്ഷാ ക്രമീകരണങ്ങളോട് കൂടി മാളുകൾ തുറന്നു പ്രവർത്തനം ആരംഭിക്കും. കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ലുലു മാളിൽ എന്റർടൈൻമെന്റ് സോണുകൾ , സിനിമ തീയറ്റർ , ഫുഡ് കോർട്ടുകൾ എന്നിവ തുറന്നു പ്രവർത്തിക്കില്ല. തെർമൽ സ്‌ക്രീനിങ്ങിനു ശേഷം മാത്രമേ അകത്തേക്ക് പ്രവേശനം ലഭ്യമാകൂ. താപനില കൂടുതലായി കാണുന്നവരെ മാളിന്റെ ഉള്ളിൽ പ്രവേശിപ്പിക്കില്ല. ഇന്നലെ സംസഥാനത്തെ എല്ലാ മാളുകളും ആണു വിമുക്തമാക്കിയിരുന്നു.  ഷോപ്പിംഗിനു വരുന്നവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. ഒന്നര മീറ്റർ അകലം പാലിക്കാൻ സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നുണ്ട്.

സംസഥാനത്തെ ആരാധനാലയങ്ങളും മറ്റു ഹോട്ടലുകൾക്കുമൊക്കെ ഇന്ന് മുതൽ തുടന്ന് പ്രവർത്തനം ആരംഭിക്കാനുള്ള അനുമതിയുണ്ട്. എന്നാൽ ജൂൺ 30 വരെ ഒട്ടുമിക്ക ആരാധനാലയങ്ങളും തുറന്നു പ്രവർത്തിക്കില്ലന്നു അറിയിച്ചിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

You cannot copy content of this page