സർക്കാർ സാലറി ചലഞ്ച് 5 മാസത്തേക്ക് ഒരു മാസത്തിൽ 6 ദിവസത്തെ ശമ്പളം പിടിക്കാൻ തീരുമാനം.

0

കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താൻ സർക്കാർ സർക്കാർ ജീവനക്കാരുടെ 5 മാസം 6 ദിവത്തെ ശമ്പളം പിടിക്കാൻ സാലറി ചലഞ്ചിന്‌ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പിന്നീട് സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാകുമ്പോൾ തിരികെ നല്കുമെന്നുള്ള തീരുമാനമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്

മന്ത്രിമാരുടെയും MLA മാരുടെയും ശമ്പളത്തിൽ നിന്നും 30 ശതമാനം ഒരു വർഷത്തേക്ക് പിടിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ വിശദമായ വിവരങ്ങൾ ലഭ്യമല്ല. സാലറി ചലഞ്ച് പ്രഖ്യാപിച്ചപ്പോൾ തുടങ്ങി പ്രതിപക്ഷം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ തീരുമാനത്തിലും എതിർപ്പ് ഉയർത്തി പ്രതിപക്ഷ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്

Leave A Reply

Your email address will not be published.

You cannot copy content of this page