രാജ്യത്തു വീണ്ടും കോവിഡ് ബാധിച്ചു 2 പേർ മരണപെട്ടു

രാജ്യത്ത് മരണസംഖ്യ 77 ആയി

0

രാജ്യത്തു ഇന്ന് രണ്ടുപേർ കൂടി കോവിഡ് മൂലം മരണപെട്ടു.60 കാരിയും 52 കാരനുമായ രണ്ടു പൂനെ സ്വദേശികളാണ് മരണപ്പെട്ടത്.ഇതോടെ രാജ്യത്തു കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 77 ആയി.
3374 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്.267 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു.മണിക്കൂറുകൾക് ഇടയിലാണ് പൂനെയിൽ മരണങ്ങൾ സംഭവിച്ചത്.മറ്റൊരു കാര്യം രാജ്യത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.
രാജ്യത്തെ മുപ്പതുശതമാനം ജില്ലകളിലും രോഗം ബാധിച്ചു.രോഗ ബാധിതരിൽ 21 നും 40 നും ഇടയിൽ പ്രായമുള്ളവരാണ് 42 ശതമാനം പേരും.33 ശതമാനത്തോളം 41 നും 60 നും ഇടയിൽ പ്രായമുള്ളവരാണ്.പതിനേഴു ശതമാനത്തോളം 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്.58 കേസുകളാണ് ഗുരുതരാവസ്ഥയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കേരളത്തിലും മധ്യപ്രദേശിലും ഡെൽഹിയിലുമാണ് ഇതിൽ ഭൂരിഭാഗവും.ഡൽഹിയിൽ ഡോക്ടർമാരുൾപ്പെടെ 108 ആരോഗ്യ പ്രവർത്തകരെ ക്വറന്റൈൻ ചെയ്തു.ഇവർ ഡൽഹി ഗംഗാറാം ഹോസ്പിറ്റലിൽ രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരാണ്.
ലോകത്തു ആകമാനം 12 ലക്ഷം കടന്നു രോഗ ബാധിതരുടെ എണ്ണം.മരണം അറുപതുതിനാലായിരം പിന്നിട്ടു.അതിനിടെ അമേരിക്കയിലും സൗദിയിലുമായി രണ്ടു മലയാളികൾ മരിച്ചു.തൊടുപുഴ മുട്ടം സ്വദേശി അമേരിക്കയിലും മലപ്പുറം സ്വദേശിയായ സഫ്‌വാൻ സൗദിയിലുമാണ് മരണപ്പെട്ടത്.

Leave A Reply

Your email address will not be published.

You cannot copy content of this page