സന്നദ്ധ പ്രവർത്തനങ്ങൾക്കു എൻ സി സി,എൻ എസ് എസ് വാലെന്റിയർമാരും
ഇന്ന് നടന്ന സംസഥാന മന്ത്രിമാരുമായുള്ള വീഡിയോ കോൺഫെറെൻസിൽ പ്രധാന മന്ത്രി നിർദ്ദേശിച്ച പ്രകാരം എൻ സി സി, എൻ എസ് എസ് വാലെന്റിയേർമാരെ ഉൾപ്പെടുത്തി സന്നദ്ധ സേന പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നു മുഖ്യ മന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞു.സംസ്ഥാനത്തു രണ്ടുലക്ഷത്തിമുപ്പത്തിഒന്നായിരം വാലെന്റിയേർമാർ രജിസ്റ്റർ ചെയ്തട്ടുണ്ട്.ഇതിനു പുറമെ എൻ സി സി, എൻ എസ് എസ് വാലെന്റിയർമാർക് സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കുചേരാം.
എൻജിഓ സംഘടനങ്ങളെ ഉൾപ്പെടുത്തി ജില്ലകളിൽ ക്രൈസിസ് മാനേജ്മന്റ് ഗ്രൂപ്പുകൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.