സംസ്ഥാനത്തു കോവിഡ് സ്ഥിതീകരിച്ചു 191 പേർ വിദേശത്തു നിന്ന് വന്ന മലയാളികളാണെന്നു മുഖ്യമന്ത്രി.രോഗം സ്ഥിതീകരിച്ചവരിൽ 7 പേർ വിദേശികളും 67 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം വന്നത്.ഇതുവരെ രോഗം ഭേദമായത് 26 പേർക്കാണ് ഇതിൽ 4 പേർ വിദേശികളാണ്.കോവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
അതെ സമയം ഇന്ന് രോഗം സ്ഥിതീകരിച്ചത് 24 പേർക്കാണ്.ഇതിൽ 12 പേർ കാസർകോട് സ്വദേശികളാണ് എറണാകുളത്തു നിന്ന് മൂന്നു പേരും തിരുവനന്തപുരം ത്രിശൂർ മലപ്പുറം കണ്ണൂർ ജില്ലകളിൽ രണ്ടുപേർക്കു വീതവും പാലക്കാട് ജില്ലയിൽ ഒരാൾക്ക് വീതവും രോഗം സ്ഥിതീകരിച്ചു.എന്നാൽ തിരുവനന്തപുരത്തും കോഴിക്കോടും ഓരോ ആളുകൾക്കു വീതം രോഗം ഭേദമാവുകയും ചെയ്തട്ടുണ്ട്.
സംസ്ഥാനത്തു ഇതുവരെ രോഗം സ്ഥിതീകരിച്ചത് 265 പേർക്കാണ്.ഇന്ന് രോഗം സ്ഥിതീകരിച്ചവരിൽ 9 പേർ വിദേശത്തു നിന്നും വന്നവരാണ്.മറ്റുള്ളവർക്കു സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഒരു ലക്ഷത്തി അറുപത്തി നാലായിരത്തി നൂറ്റി മുപ്പതു പേരാണ് ആകെ നിരീകഷണത്തിലുള്ളത്.ഒരുലക്ഷത്തി അറുപത്തിമൂവായിരത്തി അഞ്ഞൂറ്റി എട്ടുപേർ വീടുകളിലും 622 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.ഇന്നുമാത്രം 123 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.7965 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 7256 എണ്ണം രോഗ ബഡായിലെന്നും ഉറപ്പുവരുത്തിയെന്നും മുഖ്യമത്രി പറഞ്ഞു .