ഇന്ത്യൻ വിപണിയിൽ കുത്തനെ വില കൂട്ടി സ്മാർട്ട് ഫോൺ കമ്പനികൾ.

0

ഏപ്രിൽ 1 മുതൽ സ്മാർട്ട് ഫോൺ കമ്പനികൾ ഇന്ത്യൻ വിപണിയിൽ കുത്തനെ വില കൂട്ടി Gst 12 ശതമാനത്തിൽ നിന്നും 18 ശതമാനമായി ഉയർത്തിയതിനെ തുടർന്നാണ് വിലക്കയറ്റം. ഓപ്പോ, ഷവോമി ,വിവോ, റിയൽ മി തുടങ്ങി ബ്രാൻഡുകൾ തങ്ങളുടെ സ്മാർട്ഫോണുകളുടെ വില ഉയർത്തി. ഏപ്രിൽ ഒന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു എന്നാണു അറിയാൻ സാധിച്ചത്.

റിയൽമി ഏറ്റവും പുതുതായി ലോഞ്ച് ചെയ്ത റിയൽമി 6 6 പ്രൊ 4 ജിബി റാം 64 ജിബി റോം വേരിയൻറ് 13999 മുതലാണ് ഇപ്പോൾ വില ആരംഭിക്കുന്നത്. 6, 64 ജിബി 15999 , 8 128 ജിബി 16999 എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ. ജനുവരിയിൽ ലോഞ്ച് ചെയ്ത റിയൽമിയുടെ ഏറ്റവും ബഡ്ജറ്റ് സ്മാർട്ഫോൺ 5i 9999 രൂപ ആയിട്ടുണ്ട്. c3 മോഡൽ 500 രൂപ വർധനയുണ്ട്. x2 2000 രൂപ വരെ വർദ്ധനവുണ്ടായിട്ടുണ്ട്.
റിയൽമിയുടെ പഴയ ഫോണുകളായ റിയൽമി 5, റിയൽമി 5s, റിയൽമി 5 പ്രൊ, റിയൽമി X, റിയൽമി XT എന്നീ ഫോണുകളുടെ വിലയിൽ 1,000 രൂപയുടെ വർധനവാണുള്ളത്. ഇതിന് പുറമെ ആപ്പിൾ സാംസങ് സോണി തുടങ്ങിയ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന സ്മാർട്ഫോൺ കമ്പനികളും വില ഉയർത്തിയിട്ടുണ്ട്

Leave A Reply

Your email address will not be published.

You cannot copy content of this page