മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി.

0

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡി വൈ എഫ് ഐ ദേശിയ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരായി. ഇന്ന് രാവിലെ 10 .30 ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു വിവാഹം. കോവിസ് പ്രോട്ടോക്കോൾ പാലിച്ച് ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹ മോചിതരായ ഇരുവരുടെയും പുനർ വിവാഹമാണിത്. എസ് എഫ് ഐ ലൂടെ വിദ്യാർത്ഥി രാഷ്ട്രിയത്തിൽ നിന്നും തുടങ്ങി ഇന്ന് ഡി വൈ എഫ് ഐ ദേശിയ പ്രസിഡന്റ് ആണ് മുഹമ്മദ് റിയാസ്. ഐ ടി ബിരുദധാരിയായ വീണ ഒറാക്കിൾ കൺസൾട്ടന്റായും ആർ പി ടെക്‌സോഫ്റ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഓ ആയും. വീണ പ്രവർത്തിച്ചിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page